താവത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു 2 മരണം
താവം മുട്ടിൽ റോഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. ലോറിക്കടിയിൽ പെട്ട രണ്ടു ബൈക്കുകളിലായി യാത്ര ചെയ്ത രണ്ടു പേരാണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മിഷൻ ആശുപത്രിയിൽ നിന്നും പരിയാരം ഗവ. ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും പോലീസും അരമണിക്കൂറിലോളം പരിശ്രമിച്ചാണ് ലോറിക്കടിയിൽ നിന്നും അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.