മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് സഞ്ചാരികളുടെ പ്രവേശനത്തിന് നിയന്ത്രണം

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കടൽ പ്രക്ഷുബ്ധമാവുമെന്ന മുന്നറിയിപ്പിന്റെ

അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ നിയന്ത്രണം വകവെക്കാതെ വാഹനങ്ങളുമായി ബീച്ചിലേക്ക് ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. കുടുംബസമേതം കുട്ടികളുമായി എത്തുന്നവരും കുറവല്ല. പ്രവേശന കവാടത്തിൽ കയർകെട്ടി തടഞ്ഞെങ്കിലും മറ്റ് വഴികളിലൂടെ സഞ്ചാരികൾ ബീച്ചിലേക്ക് കടക്കുകയാണ്. സഞ്ചാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനാളില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. ശക്തമായ തിരമാല തീരത്തേക്ക് അടിച്ചുകയറുന്നുണ്ട്. തിരമാലകൾ അടിച്ചുകയറിയതോടെ തീരത്ത് മണൽത്തിട്ടകൾ രൂപപ്പെട്ടു. എടക്കാട് ഭാഗത്ത് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് മണൽത്തിട്ടകൾ രൂപംകൊണ്ടത്. ഒരടിയിലേറെ ഉയരമുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുംവരെ സഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരുമെന്ന് അറിയിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: