കായലിൽ ചാടിയ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മൃതദേഹം കണ്ടെത്തി

കൊച്ചി‍: ആത്മഹത്യ കുറിപ്പ് എഴുതിവച്ച് കായലില്‍ ചാടിയ എളങ്കുന്നപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്

വി.കെ. കൃഷ്ണ(74)ന്‍റെ മൃതദേഹം കണ്ടെത്തി. കണ്ണമാലി കടല്‍ത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കൃഷ്ണൻ കായലിലേക്ക് ചാടിയത്

ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ കത്തേല്‍പ്പിച്ചിട്ടാണ് ചാടിയത്. മേയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ കൃഷ്ണന് പ്രസിഡന്‍റ് സ്ഥാനം നഷ്ടമായിരുന്നു. അതേസമയം, സ്ഥാനനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറഞ്ഞിരുന്നു. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.

നിലവില്‍ ലോക്കല്‍ കമ്മിറ്റിയംഗമായ കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകിട്ട് നടന്ന പഞ്ചായത്ത് കമ്മറ്റിയിലും പങ്കെടുത്തിരുന്നു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: