മകളെ ബലാത്സംഗം ചെയ്തുവെന്ന് വ്യാജ പരാതി നൽകിയ ഭാര്യയെ കോടതി പരിസരത്ത് നിന്നും കുത്തിക്കൊന്നു

കുടുംബ വഴക്ക് മൂത്തപ്പോള്‍ ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച്‌ ഭാര്യയുടെ

പരാതി; വിചാരണക്കായി എത്തിയ ഭാര്യയെ കോടതി പരിസരത്ത് വെച്ച്‌ കുത്തി കൊന്നത് ആരോപണം സഹിക്കാനാവാതെ: എന്തിനും ഏതിനും പീഡനം ദുരുപയോഹിക്കുന്നവര്‍ക്കൊക്കെ ഒരു പാഠം

ഗുവഹാട്ടി: കുടുംബ വഴക്ക് മൂത്തപ്പോള്‍ ഭര്‍ത്താവിനെ കുടുക്കാന്‍ മകളെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച്‌ ഭാര്യ പരാതി നല്‍കി. മകളെ ബലാത്സംഗം ചെയ്തവന്‍ എന്ന മാനക്കേടും വിഷമവും നെഞ്ചില്‍ പേറി ജയിലില്‍ കഴിഞ്ഞയാള്‍ ഒടുവില്‍ കോടതി പരിസരത്തിട്ട് തന്നെ കുടുക്കിയ ഭാര്യയെ കുത്തിക്കൊന്നു

സ്വന്തം മകളെ ബലാത്സംഗം ചെയ്‌തെന്ന് ഭാര്യ കെട്ടി ചമച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖയാണ് ഭാര്യയെ കോടതി പരിസരത്തിട്ട് കുത്തിക്കൊന്നത്. കുടുംബ വഴക്കിനിടെ സ്വന്തം മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തു

ഈ കേസില്‍ വാദം കേള്‍ക്കാന്‍ ദിബ്രുഘഢ് കോടതിയിലേക്ക് പോവുന്നതിനിടെയാണ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിക്കൊണ്ട് ഇയാള്‍ ഭാര്യയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകളെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ പൂര്‍ണ നഹര്‍ ദേഖ ഈയടുത്തായണ് ജാമ്യത്തിലിറങ്ങിയത്.

താന്‍ മകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും വ്യാജ പരാതിയാണ് ഭാര്യ റിഥ നഹര്‍ ദേഖ നല്‍കിയതെന്നും അതുകൊണ്ടാണ് കുത്തിയതെന്നും പൂര്‍ണ നഹര്‍ ദേഖ പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്ബത് മാസം മുമ്ബായിരുന്നു റിഥ നഹര്‍ ദേഖ ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസില്‍ പരാതി നല്‍കിയത്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: