മൊകേരി ഈസ്റ്റ്‌ ഗവണ്മെന്റ് യു പി സ്കൂൾ കെട്ടിട നിർമാണം: ശൈലജ ടീച്ചർ വിദ്യാലയം സന്ദർശിച്ചു

മൊകേരി : മൊകേരി ഈസ്റ്റ്‌ ഗവണ്മെന്റ് യു പി സ്കൂൾ കെട്ടിട നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്

ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർ വിദ്യാലയം സന്ദർശിച്ചു. നാട്ടുകാരും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളുമായി മന്ത്രി സംസാരിച്ചു. മന്ത്രിയുടെ ഫണ്ടിൽ നിന്നും 1 കോടി രൂപയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിർമാണത്തിന് അനുവദിച്ചത്.

സ്ഥലമേറ്റെടുക്കുന്നതിനുള്ള സംഘാടക സമിതി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ. ഇ. കുഞ്ഞബ്ദുള്ള, ടി. വിമല, മുഹമ്മദ്‌ നടക്കാൻ തുടങ്ങിയവർ സംസാരിച്ചു

സ്ഥലം ഏറ്റെടുക്കുന്നതിന് 30 ലക്ഷം രൂപ സമാഹരിക്കേണ്ടതുണ്ട്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: