കക്കാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നാളെ , വോട്ടെണ്ണൽ 18 ന്

0

കക്കാട് :- കണ്ണൂർ കോർപ്പറേഷൻ പുഴാതി സോണലിലെ ഡിവിഷൻ പത്തിലെ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും.കാലത്ത് ഏഴ് മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് സമയം. ഗവ: വെൽഫെയർ എൽ പി സ്ക്കുൾ കുഞ്ഞിപ്പള്ളി, പുഴാതി കമ്മ്യൂണി ഹാൾ, പുഴാതി ഗവ: യു പി സ്ക്കുൾ കക്കാട് എന്നിവിടങ്ങളിലാണ് പോളിംഗ്‌ ബൂത്ത് ഒരുക്കിയിരിക്കുന്നത്.
നിശബ്ദ പ്രചരണ ദിവസമായ ഇന്ന് കാലത്ത് മുതൽ ഇരു മുന്നണികളിലെ സ്ഥാനാർത്ഥികളും , പ്രവർത്തകരും ഒരിക്കൽ കൂടി വീടുകളിൽ എത്തി വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ്. ഇലക്ഷൻ നടക്കുന്ന ബൂത്തുകളിൽ ഇന്ന് കാലത്ത് തന്നെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡിന്റെയും നേതൃതത്തിൽ പോലിസ് പരിശോധന നടത്തുകയും ചെയ്തു.
ഇലക്ഷൻ നടത്താനുള്ള എല്ലാ മുന്നൊരുക്കങ്ങളും തയ്യാറായതായി വേണ്ട പ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. മെയ് 18 ബുധനാഴ്ചയാണ് ഫലം പ്രഖ്യാപിക്കൽ . സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നാളെ നടക്കുന്നുണ്ട്.
കക്കാട് ഡിവിഷനിൽ നിലവിൽ 3364 വോട്ടർമാരാണ് ഉള്ളത്.
കഴിഞ്ഞ തവണത്തെ കക്ഷി നില :-
വി.പി. അഫ്സില (UDF)
1234
കെ.പി ശംനത്ത് (LDF)
776
എം, വി , ഹേമാവതി (BJP ) 130
ഫാത്തിമ ത്തുൽസുഹറ
(SDPI) 129
ഭൂരിപക്ഷം 487
എന്നിങ്ങനെയാണ്. ഇത്തവണ എസ് ഡി പി ഐക്ക് സ്ഥാനാർത്ഥിയിലാത്ത സ്ഥിതി അവരുടെ വോട്ടുകൾ ആരെ തുണക്കും എന്നുളളതാണ് .ഇരു കൂട്ടരും വിജയ പ്രതീക്ഷ പ്രതീക്ഷിക്കുന്ന ഈ ഡിവിഷൻ ഇത്തവണ ആരെ തുണക്കും എന്നറിയാൻ പതിനെട്ടാം തീയ്യതി വരെ കാത്തിരിക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading