48-കാരനായ വിമുക്തഭടൻ കഴുത്തിന് മുറിവേറ്റ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

ചെറുപുഴ: പെരുമ്പടവ് ടൗണിന് സമീപത്ത് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വിമുക്തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കപ്പൂര് കെ.ഡി.ഫ്രാൻസിസ് (ലാൽ-48)നെയാണ് ഞായറാഴ്ച രാവിലെ ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ലാൽ മരിച്ചവിവരം പുറത്തറിയുന്നത്. കഴുത്തിന് മാരകമായി മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രിൻസിയാണ് ഫ്രാൻസിസിന്റെ ഭാര്യ. വിദ്യാർഥികളായ അലൻ, അൽജോ എന്നിവർ മക്കളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: