മലയോരമേഖലയിലെ വന്യമൃഗശല്യം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം; അഡ്വ .സജീവ് ജോസഫ് എം എൽ എ

ആടാം പാറയിൽ ആനകൾ നശിപ്പിച്ച ഐശ്വര്യ കുടുംബശ്രീയുടെയും മറ്റും കൃഷി ഭൂമി സന്ദർശിച്ചു.മലയോര മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

മലയോര മേഖലയിലെ കർഷകരുടെ കൃഷിഭൂമിയിൽ ആനയും പന്നിയും ഇറങ്ങി ദിവസവും കൃഷി നശിപ്പിക്കുന്ന സാഹചര്യമാണ്. കാട്ടാനകൾ കൂട്ടമായി ഇറങ്ങുന്നതുമൂലം മലയോരത്തെ ജനങ്ങൾ ഭയന്നാണ് കഴിയുന്നത്. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ ന്യായമായ നഷ്ട പരിഹാരം ലഭിക്കുന്നില്ല എന്ന് കർഷകർക്ക് വ്യാപക പരാതിയുണ്ട്. ന്യായമായ നഷ്ട പരിഹാരം സമയബന്ധിതമായി നൽകാനും ആനകൾ സ്വകാര്യ ഭൂമിയിലേക്ക് കടക്കാതിരിക്കുന്നതിന്ന് ആവശ്യമായ സംരക്ഷണസംവിധാനം ഒരുക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും, മലയോര കർഷകരുടെ ഈ ദുരിതം സർക്കാരിൻ്റെയും നിയമസഭയുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അഡ്വ .സജീവ് ജോസഫ് എം എൽ എ പറഞ്ഞു

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെയിംസ് തുരുത്തേൽ, പി ആർ രാഘവൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇ.കെ.കുര്യൻ,ടി പി അഷ്റഫ്,ബേബി മുല്ലക്കരിയിൽ, അഡ്വ.ഷീംസ് തോമസ്, സനൽ പാമ്പാറയിൽ,സിനി പി.ആർ, ബിജു കാരാംകുന്നേൽ,പുഷ്പ കൊച്ചു പൊങ്ങനാൽ, ഷേർളി മുളക്കൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: