മികച്ച കടൽഭിത്തി യാഥാർഥ്യമായാൽ മാട്ടൂൽ തീരദേശത്തെ കടൽക്ഷോഭത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയും

പഴയങ്ങാടി: മാട്ടൂൽ തീരദേശത്ത് രൂക്ഷമായ കടലാക്രമണം പ്രദേശവാസികൾക്ക് ദുരിതം. കടൽഭിത്തി കെട്ടാൻ ഫണ്ടുകളുണ്ടെന്ന് ഭരണാധികാരികൾ. എന്നാൽ, കാലവർഷത്തിനു മുൻപേ പൂർത്തിയാക്കേണ്ട ഭിത്തി നിർമാണത്തിന്റെ സാങ്കേതിക നടപടികൾപോലും പൂർത്തിയായിട്ടില്ല.
ഉപ്പ് വെള്ളം കയറിയ പ്രദേശത്ത് കൃഷിനാശവും, കുടിവെള്ള സ്രോതസുകളിലേക്ക് ഉപ്പുവെള്ളം വ്യാപിച്ചതായി പ്രദേശവാസികൾ പറയുന്നു.തീരദേശ പ്രദേശങ്ങളിലെ തോടുകൾവഴി ഉപ്പ് വെള്ളം കയറുന്നതിന് ശാശ്വത പരിഹാരം കാണുകയും താൽക്കാലിക ബണ്ടിന് പകരം ഇരുമ്പ് ഷട്ടർ നിര്‍മിക്കണമെന്നാണ് പൊതുജനാഭിപ്രായം

കഴിഞ്ഞ വര്‍ഷവും തീരദേശ വാസികള്‍ ഇത്തരത്തില്‍ ദുരിതമനുഭവിച്ചിരുന്നു. അതിനു ശേഷവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ഇന്ന് തീരദേശം അനുഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും കാരണം സര്‍ക്കാര്‍ കാണിക്കുന്ന ഈ അനാസ്ഥയാണെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

നിയുക്ത MLA മാട്ടൂൽ കടലാക്രമണ ഭീഷണിയിൽ
ദുരിതമനുഭവിക്കുന്നവർക്കിടയിലേക്ക് നേരിട്ടിറങ്ങിയുള്ള സന്ദർശനം അഭിനന്ദനാർഹം….. തലക്കനമോ,അഹന്തയോ കൂടാതെ സാധാരണക്കാരെ ചേർത്ത് നിർത്തുന്ന നിയുക്ത MLA സ: എം വിജിൻ മണ്ഡലത്തിൽ നല്ലൊരു വികസനം കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കാം….

✒സബാഹ്. കെ പി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: