കോവിഡ് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സേവന സന്നദ്ധരായ വാഹന ഉടമകളേയും ഡ്രൈവർമാരോടും മോട്ടോർ വാഹന വകുപ്പിൻ്റെ അഭ്യർത്ഥന

http://mvdhelps.in/

കരുണയും സേവന സന്നദ്ധതയും കൊണ്ടാണ് എല്ലാ ദുരന്തങ്ങളേയും നാം അതിജീവിച്ചത്. പ്രകൃതി ദുരന്തങ്ങളേയും പകർച്ച വ്യാധികളയും അതിജീവിക്കാൻ വാഹന ലഭ്യത ഉറപ്പ് വരുത്തുക എന്നത് മോട്ടോർ വാഹന വകുപ്പിന്റെ ധാർമ്മിക ഉത്തരവാദിത്തമാണ്.

ജില്ലാ മോട്ടോർ വാഹന വകുപ്പ് എന്നും കണ്ണൂരിന് ഒപ്പം. സേവന സന്നദ്ധരായ വാഹന ഉടമകളേയും ഡ്രൈവർമാരും ഈ അതിജീവനത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വാഹന ഉടമകളും ഡ്രൈവർമാരും അവരുടെ വിലാസം, വാഹനത്തിന്റെ തരം, വാഹനം ലഭ്യമാകുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റി, എന്നിവ മോട്ടോർ വാഹന വകുപ്പ് കണ്ണൂർ ജില്ലാ ടീമിനെ മുകളിൽ ചേർത്ത mvdhelps.in വെബ് സൈറ്റിലെ റജിസ്ട്രേഷൻ ലിങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തി അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. വാഹനങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് വാടക ലഭ്യമാക്കുന്നതും സുരക്ഷ ഉറപ്പു വരുത്തുന്നതുമാണ്.

നിങ്ങളുടെ ഫോണിൽ നിന്ന് നിങ്ങളുടെ വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമാക്കുകയുംയും മറ്റുള്ളവരിലേക്ക് ഈ മെസേജ് ഷെയർ ചെയ്ത ഈ ദുരന്ത കാലത്തെ ഏറ്റവും മികച്ച വാഹന ലഭ്യത ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

താഴെ കൊടുത്ത ഫോൺ നമ്പറുകളിൽ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്.

9188961291
9188961370

മോട്ടോർ വാഹന വകുപ്പ് കണ്ണൂർ ജില്ലാ ടീം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: