അറിയിപ്പ്: പഴശ്ശി ഡാം ഭാഗികമായി തുറക്കുന്നു!
ഇന്ന് ഉച്ചക്ക് 12 മണിക്ക്!

മട്ടന്നൂർ: നിലവിൽ പഴശ്ശി ഡാമിലെ ജലനിരപ്പ് 24.55m ആണ്. ഓരോ മണിക്കൂറിലും 10 സെൻ്റീമീറ്റർ വച്ച് കുടികൊണ്ടിരിക്കന്നു ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാൻ അനുമതി നൽകിയിട്ടുണ്ട്.

പടിയൂർ, ഇരിക്കൂർ, നാരാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യിൽ, മലപ്പട്ടണം, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകൾ, ആന്തൂർ, മട്ടന്നൂർ ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ
പ്രദേശത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കുക!

പോലീസ് ,ഫയർ സർവീസ് (101), റവന്യൂ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർ അനന്തര നടപടികൾ സ്വീകരിക്കുന്നുണ്ട്.പൊതു ജനങ്ങൾ ഇതൊരു അറിയിപ്പായി കണക്കാക്കേണ്ടതുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: