കണ്ണൂർ കലക്ടറേറ്റിലേക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ്

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്കും തിരിച്ചും തിങ്കളാഴ്ച (മെയ് 18) മുതല്‍ ജില്ലാ ഭരണകൂടം കെ എസ് ആര്‍ ടി സി ബസ്സ് സൗകര്യം  ഏര്‍പ്പെടുത്തി. വാഹനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. യാത്ര ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട വകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കേണ്ടതും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്. ഒരു ബസ്സില്‍ യാത്രക്കാരായി 30 ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. സാധാരണ നിരക്കിന്റെ ഇരട്ടിയായിരിക്കും യാത്രാചാര്‍ജ്.

ബസ് റൂട്ടുകളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും  

 പയ്യന്നൂര്‍ – പഴയങ്ങാടി – കണ്ണപുരം – ചെറുകുന്ന്- പുതിയതെരു വഴി കണ്ണൂര്‍. 8.40 മണി, ഫോണ്‍: 99 61 96 57 74.

കരിവെള്ളൂര്‍ – പയ്യന്നൂര്‍ -പിലാത്തറ –  തളിപ്പറമ്പ് – പുതിയതെരു വഴി കണ്ണൂര്‍ 8.20 മണി. ഫോണ്‍: 9995174565.

ഇരിട്ടി -മട്ടന്നൂര്‍-ചാലോട് – വഴി കണ്ണൂര്‍ 8.30 മണി. ഫോണ്‍:96 05 74 76 01.

 പാനൂര്‍- പൂക്കോട്- കൂത്തുപറമ്പ്- പെരളശ്ശേരി -വഴി കണ്ണൂര്‍ 8.15 മണി. ഫോണ്‍: 9847706117.

ശ്രീകണ്ഠപുരം – മയ്യില്‍- കമ്പില്‍ – പുതിയ തെരു- വഴി കണ്ണൂര്‍ 8.30 മണി. ഫോണ്‍: 9645609787

 മട്ടന്നൂര്‍ -അഞ്ചരക്കണ്ടി – ചക്കരക്കല്‍ -ഏച്ചൂര്‍ വഴി കണ്ണൂര്‍ – 8.30 മണി. ഫോണ്‍: 9446777767.

കൂത്തുപറമ്പ് -പൂക്കോട് -കതിരൂര്‍ -തലശ്ശേരി -എടക്കാട് വഴി കണ്ണൂര്‍ – 8.40 മണി ഫോണ്‍. 9961083770, 9544237783

വൈകുന്നേരം 5.10 ന് കലക്ടറേറ്റ് പരിസരത്ത് നിന്ന് തിരിച്ചും ബസ് സര്‍വീസ് നടത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading