കോവിഡ്: ജില്ലയില്‍ രണ്ടുപേര്‍ കൂടി ആശുപത്രി വിട്ടു

ജില്ലയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 81കാരനും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കതിരൂര്‍ സ്വദേശി 41കാരിയുമാണ് രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയത്.

ഇതോടെ ജില്ലയില്‍ കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 118 ആയി. ബാക്കി മൂന്നു പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

നിലവില്‍ കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4686 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 23 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഏഴ് പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആറ് പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ആറ് പേരും വീടുകളില്‍ 4644 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെ 4715 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4664 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4418 എണ്ണം നെഗറ്റീവാണ്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെയായി 121 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: