കണ്ണൂരിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ബൈക്ക് പട്രോളിംഗ് ടീം; വീടുകളിൽ അപ്രതീക്ഷിത സന്ദർശനം

കണ്ണൂർ ജില്ലയിൽ പുറത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ശ്രദ്ധിക്കുവാനും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും അവരെ സഹായിക്കുന്നതിനും വേണ്ടി പൊലീസിന്റെ പ്രത്യേക ബൈക്ക് പട്രോളിംഗ് സംഘം തയ്യാറായി. 16 ഇരുചക്ര വാഹനങ്ങളിലായി ഒരു ഇൻസ്പെക്ടറും 3 സബ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘമാണ് നിരീക്ഷണത്തിനിറങ്ങുന്നത്. ഇവർ 24 മണിക്കൂറും പട്രോളിംഗ് നടത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ അപ്രതീക്ഷിത സന്ദർശനവും വീഡിയോ കോളും ചെയ്തു നിരീക്ഷണത്തിൽ കഴിയുന്നവർ വീട്ടിൽ തന്നെ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്.