അന്നൂർ റമളാൻ വിജ്ഞാന വേദി ഓൺലൈൻ പരീക്ഷ ഇന്ന്

കണ്ണൂർ: സുന്നി യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ റമളാൻ മൂന്നിനു ആരംഭിച്ച അന്നൂർ റമളാൻ വിജ്ഞാന വേദിയുടെ പരീക്ഷ ഇന്ന് രാവിലെ 10 മണി മുതൽ 11:30 വരെ ഓൺലൈനിൽ നടക്കും. എല്ലാ ദിവസവും കാലത്ത് ഏഴ് മണി മുതൽ യൂണിറ്റ് തലത്തിലെ തെരഞ്ഞെടുക്കപെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് നൽകിയ 23 വിഷയങ്ങളിൽ, തിരെഞ്ഞെടുക്കപ്പെട്ട പത്ത് വിഷയങ്ങളിലാണ് എക്സാം നടക്കുന്നത്. ആയിരത്തി അഞ്ഞൂറിലേറെ പരീക്ഷാർത്ഥികൾ ഇന്ന് എസ്.വൈ.എസ്. സുഫ്ഫ ലൈവിൽ പ്രത്യേക ലിങ്കിൽ പരീക്ഷ എഴുതും മോഡൽ എക്സാമും മണ്ഡലം തിരിച്ച പ്രത്യേക എക്സാം ഗ്രൂപ്പ് ക്രിയേറ്റും ഇന്നലെ പൂർത്തിയായി

ശരീഅത്തിലെ വളരെ അത്യാവശ്യമായ നിയമ വ്യവസ്ഥിതികളും ആരാധന രീതികളും അടങ്ങിയതാണ് പഠന വിഷയം.

ജില്ലാ തലത്തിൽ ഫസ്റ്റ്, സെക്കൻ്റ്, തേഡ് ലഭിക്കുന്നവർക്കും ആദ്യത്തെ പത്ത് സ്ഥാനക്കാർക്കും ജില്ലാ കമ്മിറ്റി പ്രത്യേക സമ്മാനങ്ങൾ നൽകും. ലോക് ഡൗൺ കാലശേഷം പ്രത്യേക ചടങ്ങിൽ വെച്ചാണ് സമ്മാന വിതരണം നടക്കുക.

ജില്ലയിൽ മൊത്തം ഒമ്പതിനായിരത്തിലധികം വരുന്ന സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന പഠിതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രഗത്ഭ പണ്ഡിതരുടെ വോയ്സുകൾ ശ്രവിക്കുകയും വിജ്ഞാന പദ്ധതിയുമായി സഹകരിക്കുകയും ചെയ്തു അതിൽ നിന്നും തൽപരരായ ആയിരത്തി അഞ്ഞൂറിലധികം പഠിതാക്കളായ പരീക്ഷാർത്ഥികളാണ് ഇന്ന് എക്സാം എഴുതുന്നത്

ഇബ്രാഹിം ബാഖവി പന്നിയൂർ ചെയർമാനും ,ഷൗക്കത്തലി അസ്അദി കൺവീനറുമായ അന്നൂർ സമിതിയാണ് കോഴ്സ് നടത്തുന്നത്

മലയമ്മ അബൂബക്കർ ബാഖവി, സയ്യിദ് സഫ് വാൻ തങ്ങൾ, ഉസ്മാൻ ഹാജി വേങ്ങാട്, സത്താർ വളക്കൈ,അബ്ദുൽ ഖാദർ അൽ ഖാസിമി, അഹ് മദ് തേർലായ്, ഇബ്രാഹിം മൗലവി എടവച്ചാൽ, മുഹമ്മദ് രാമന്തളി, മഹ് റൂഫ് മാസ്റ്റർ, സുബൈർ മാസ്റ്റർ തെന്നട, ദാവൂദ് കതിരൂർ, ഫൈസൽ ദാരിമി, ലത്തീഫ് മാസ്റ്റർ, മൻസൂർ പാമ്പുരുത്തി, അബ്ദുൽ കരീം മൗലവി മാടായി, ജലീൽ ഇരിക്കൂർ, ഫൈസൽ മാക്കൂൽ പീഠിക, സലീം എടക്കാട്, അബൂബക്കർ മാസ്റ്റർ തുടങ്ങിയ സമിതിയാണ് അന്നൂർ എക്സാം ബോർഡ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: