നെയ്യാറ്റിന്‍കര ആത്മഹത്യ : പ്രതി ചന്ദ്രന് കുറ്റം സമ്മതിച്ചു
നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ കുറ്റസമ്മതവുമായി ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്. വസ്തുവില്പന തടയാന്‍ താന്‍ ശ്രമിച്ചെന്ന് ചന്ദ്രന് പൊലീസിനു മുമ്പാകെ സമ്മതിച്ചു. അമ്മയ്ക്കൊപ്പം ചേര്‍ന്ന് മന്ത്രവാദം നടത്തിയത് വസ്തു വില്പന തടയാനാണെന്നും ചന്ദ്രന് പൊലീസിന് മൊഴി നല്കി.അതേസമയം, അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനപ്രതി ചന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. ചന്ദ്രനെ കൂടുതല്‍ വിശദമായി ചൊദ്യം ചെയ്യണമെന്നാണ് പൊലീസ് നിലപാട്. സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. കേസിലെ മുഴുവന്‍ പ്രതികളെയും കോടതി മുന്‍പ് റിമാന്‍ഡ് ചെയ്തിരുന്നു.