ചെറുപുഴ ഹാജിമുക്കിൽ കുടിവെള്ളക്ഷാമം രൂക്ഷം

ഹാജിമുക്കിലെ കിണറുകൾ വറ്റിവരണ്ടതോടെ കുടിവെളളക്ഷാമം രൂക്ഷമായി. ചെറുപുഴ പഞ്ചായത്തിലെ 19-ാം വാർഡിൽപെട്ട ഹാജിമുക്കിൽ പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ കിണറുകളും കുഴകുഴൽക്കിണറുകളുമാണു വറ്റിവരണ്ടത്.വർഷങ്ങൾക്ക് മുൻപ് സുലഭമായി വെള്ളം ലഭിച്ചിരുന്ന പ്രദേശമാണിത്.മോട്ടോർ ഉപയോഗിച്ചാണു കിണറ്റിൽ നിന്നു വീട്ടാവശ്യത്തിനും കൃഷികൾ നനയ്ക്കാനും മറ്റും വെള്ളം എടുത്തിരുത്.കിണറുകളിൽ ജലവിതാനം കുറയുന്നുവെന്നു ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും അധികാരികളുടെ ഭാഗത്തു നിന്നു നടപാടി ഒന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.കോളനി നിവാസികൾക്കു കുടിവെള്ളം എത്തിക്കാൻ നടപ്പാക്കിയ നരമ്പിൽതട്ട് കുടിവെള്ള പദ്ധതിയും പരാജയമായി മാറി.വെളളം എത്തിച്ചിരുന്ന പൈപ്പുകൾ തകർന്നതാണു കുടിവെള്ളം മുടങ്ങാൻ കാരണമായത്. ഇതോടെ വീട്ടുപരിസരങ്ങളിലെ ടാപ്പുകളും മറ്റും തുരുമ്പെടുത്തു നശിക്കുകയും ചെയ്തു.ജലക്ഷാമം രൂക്ഷമായ ഇവിടങ്ങളിലെ കൃഷികളും വ്യാപകമായി നശിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ നരമ്പിൽ പാറയിൽ ചെങ്കൽ ഖനനം നടത്താനുള്ള ശ്രമവും നടന്നു വരുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: