വാഹനം മറിഞ്ഞ് 4 പേർക്ക് പരിക്ക്

പട്ടാന്നൂർ കുന്നോത്ത് കരടിക്കുന്നിൽ കംപ്രസ്സർ ലോറി മറിഞ്ഞ് നാലു പേർക്ക് പരിക്ക്.കൊടോളിപ്രം കരടിറോഡിലായിരുന്നു അപകടം.കരിങ്കല്ല് പൊട്ടിക്കാൻ ഉപയോഗിക്കുന്ന കംപ്രസ്സർ വാഹനത്തിൽ ഉണ്ടായിരുന്ന തൊഴിലാളികളായ കണ്ണൻ,ബലരാമൻ,രാജേശ്വരി,രാമമൂർത്തി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കണ്ടിയൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കരിങ്കൽ ക്വാറിയിൽ പാറപൊട്ടിക്കാൻ പോകുന്നതിനിടെയാണ് അപകടം. കരടി കുന്ന് കയറുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം പിന്നോട്ട് നീങ്ങി തലകീഴായി മറിയുകയായിരുന്നു. മട്ടന്നൂർ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: