കോവിഡ്: നിയന്ത്രണം കർശനമാക്കി

പിലാത്തറ: ചെറുതാഴം പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിലാണ് അവലോകന യോഗം ചേർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പിലാത്തറ, പരിയാരം ടൗണുകളിലടക്കം പഞ്ചായത്തിലെ ഹോട്ടലുകളും സ്ഥാപനങ്ങളും രാത്രി ഒൻപതുവരെ മാത്രമേ പ്രവർത്തിപ്പിക്കാവൂ. ആളുകൾ കൂട്ടംകൂടിയുള്ള പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കണം. വൈകുന്നേരങ്ങളിൽ മൈതാനങ്ങളിൽ ഫുട്ബോൾ മത്സരങ്ങളും കായികവിനോദങ്ങളും പാടില്ല. കോവിഡ് ബാധിതർ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ നേരിട്ട് സന്ദർശിച്ച് ഉറപ്പുവരുത്തും. അവലോകനയോഗത്തിൽ പ്രസിഡന്റ്‌ എം.ശ്രീധരൻ അധ്യക്ഷനായി. ഡോ. കെ.രഞ്ജിത്ത് കുമാർ, സി.എം.വേണുഗോപാലൻ, എം.വി.രാജീവൻ, ടി.വി.ഉണ്ണികൃഷ്ണൻ, പി.പി.അംബുജാക്ഷൻ, സി.എം.ഹരിദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: