മരത്തിൽ നിന്നും വീണ് മരിച്ചു

ഇരിട്ടി : ചക്ക പറിക്കാനായി പ്ലാവിൽ കയറുന്നതിനിടയിൽ വീണ് മരിച്ചു. ഉളിക്കൽ മുണ്ടാനൂർ പുലിയന്നൂരിലെ കുര്യൻ (സിറിയക് -75) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ കുര്യനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്നമ്മയാണ് ഭാര്യ. മക്കൾ : ഷാജി, ബെന്നി, ഷാൻ്റി ,സുനി, സെലീന, സിനീഷ് . മരുമക്കൾ: സലോമി, ബിജി, ജോളി, ജെയിംസ് ,സിബി, ബിജു. സംസ്കാരം വെള്ളിയാഴ്ച നുച്യാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: