ലോക്ക് ഡൗൺ കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങൾ

കണ്ണൂർ:ഈ ലോക്ക് ഡൗൺ കാലത്ത്, ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ നിർദേശങ്ങളനുസരിച്ച് ഗർഭിണികൾ, കേരളത്തിൽ ചികിത്സ ആവശ്യമായ രോഗികൾ, മരിച്ചവരുടെ അല്ലെങ്കിൽ മരണാസന്നരായവരുടെ അടുത്ത ബന്ധുക്കൾ എന്നിവർക്കു മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

വിശദമായ മാർഗനിർദേശങ്ങൾ നിങ്ങളുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു

ഗർഭിണികൾ

1 ഗർഭിണി ആണെന്നും, പ്രതീക്ഷിക്കുന്ന പ്രസവ തീയതിയും, യാത്ര ചെയ്യുവാൻ ആരോഗ്യവതി ആണെന്നുമുള്ള ഗൈനക്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണ്
2 ഒരു വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു യാത്രക്കാരിൽ കൂടുതൽ പാടില്ല. ഇവർ സാമൂഹിക അകലം പാലിക്കേണ്ടതാണ്
3 ഗർഭിണിയോടൊപ്പം സഞ്ചരിക്കുന്ന പ്രായപൂർത്തി ആകാത്ത കുട്ടികളെ അനുവദിക്കുന്നതാണ്
4 അപേക്ഷകൾ ഇമെയിൽ മുഖാന്തരമോ വാട്സാപ്പിലോ ജില്ലാ കളക്ടർക്ക് സമർപ്പിക്കാവുന്നതാണ് (dcknr.ker@nic.in)
5 യോഗ്യമായ അപേക്ഷകൾ ജില്ലാ കളക്ടർ പരിശോധിച്ച് യാത്രാ തീയതിയും സമയവും രേഖപ്പെടുത്തി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്
6 വാഹന പാസിനായുള്ള അപേക്ഷ മേല്പറഞ്ഞ സർട്ടിഫിക്കറ്റ് സഹിതം അതാത് സംസ്ഥാനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാവുന്നതാണ്
7 സംസ്ഥാന അതിർത്തിയിലെ ആരോഗ്യ/ റവന്യു/ പോലീസ് ഉദ്യോഗസ്ഥർ വാഹന പാസും ജില്ലാ കളക്ടറുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റും പരിശോധിച്ച് പ്രവേശനാനുമതി നൽകുന്നതാണ്
8 പരിശോധനാ സമയത്തു കോവിഡ് 19 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊറോണ കെയർ സെന്ററുകിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്നതാണ്. ലക്ഷണങ്ങൾ ഇല്ലെങ്കിൽ വീടുകളിൽ ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ് . എത്തേണ്ട സ്ഥലത്തു എത്തിക്കഴിഞ്ഞാൽ ഹെൽത്ത്/ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതും ആവശ്യമായ നടപടികൾ ചെയ്തു തരുന്നതുമാണ്

കേരളത്തിൽ ചികിത്സ തേടുന്നവർ

1 ചികിത്സ ആവശ്യമായ ആൾ വിശദമായ വിവരങ്ങളോടെ ചികിത്സയ്ക്കു പോകുന്ന ജില്ലയിലെ കളക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്
2 അപേക്ഷ പരിശോധിച്ച് യോഗ്യമായവയ്ക്കു ജില്ലാ കളക്ടർ അനുമതി പത്രം നൽകും
3 വാഹന പാസ്സിനായി ഈ അനുമതി പത്രം സഹിതം അതാത് സംസ്ഥാനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാവുന്നതാണ്
4 വാഹന പാസും ജില്ലാ കളക്ടറുടെ അനുമതി പത്രവും കേരളത്തിലേക്ക് പ്രവേശിക്കുവാൻ ആവശ്യമാണ്
5 ഒരു വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു യാത്രക്കാരിൽ കൂടുതൽ പാടില്ല. ഇവർ സാമൂഹിക അകലം പാലിക്കേണ്ടതാണ്.
6 സാധാരണ ചികിത്സകൾ ഇപ്പോൾ താമസിക്കുന്ന സംസ്ഥാനത്തിൽ നിന്ന് തന്നെ ചെയ്യേണ്ടതാണ്
7 കേരളത്തിൽ പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റൈൻ നിയമങ്ങൾ ബാധകമായിരിക്കും

മരിച്ചവരുടെ അല്ലെങ്കിൽ മരണാസന്നരായവരുടെ അടുത്ത ബന്ധുക്കൾ

1 അതാത് സംസ്ഥാനത്തിൽ നിന്നും വെഹിക്കിൾ പാസ് വാങ്ങേണ്ടതാണ്
2 മരണപ്പെട്ട ആളുടെ അല്ലെങ്കിൽ അത്യാസന്ന നിലയിലുള്ള ആളുടെ വിശദ വിവരങ്ങൾ സഹിതം ഒരു സാക്ഷ്യ പത്രം യാത്ര ചെയ്യുന്ന ആൾ കയ്യിൽ കരുത്തേണ്ടതാണ്. പോലീസ് ഇതിന്റെ വാസ്തവികത പരിശോധിച്ച് പ്രവേശനം അനുവദിക്കുന്നതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: