കണ്ണൂരടക്കം 4 ജില്ലകൾ റെഡ് സോൺ; ഇവിടെ കടുത്ത നിയന്ത്രണം

തിരുവനന്തപുരം: രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച്‌ സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളാക്കി തിരിക്കാന്‍ മന്ത്രിഭായോഗം തീരുമാനിച്ചു.

കടുത്ത നിയന്ത്രണവുമായി അതിതീവ്രമേഖല: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം. 2. ഭാഗിക ഇളവ് ഏപ്രില്‍ 24നുശേഷം: പത്തനംതിട്ട, കൊല്ലം, എറണാകുളം . 3. ഭാഗികമായി ജനജീവിതം അനുവദിക്കാം‌: ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ . 4. പൂര്‍ണ ഇളവ് – കോട്ടയം, ഇടുക്കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്സോണ്‍ മേഖലയായി മാറും. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.

രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളില്‍ മാറ്റം വരുത്തിയത്. വയനാടും കോട്ടയവും ഗ്രീന്‍ സോണിലേക്കു മാറ്റണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം . മറ്റ് എട്ടു ജില്ലകളെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തും . സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: