പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; പ്രതിക്കെതിരെ മൂന്ന് പോക്സോ കേസ് കൂടി

പയ്യന്നൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം കാണിച്ച യുവാവിനെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. രാമന്തളികുന്നിക്കരക്കാവ് സ്വദേശി പി.വി.ബാലചന്ദ്രനെ (43) യാണ് പോക്സോനിയമപ്രകാരം പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡിപ്പിക്കാൻ ശ്രമിച്ച ഇയാൾക്കെതിരെ പരാതി പറഞ്ഞത് . 2014-ൽ എട്ട് വയസുള്ള സമയത്താണ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.തുടർന്ന് സ്കൂൾ അധികൃതർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെമൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു. അതേ സമയം പ്രതിക്കെതിരെ കൂടുതൽ വിദ്യാർത്ഥിനികൾ പീഡന പരാതിയുമായി പോലീസിനെ സമീപിച്ചു.പ്രായപൂർത്തി യാകാത്ത മൂന്ന് വിദ്യാർത്ഥിനികളുടെ പരാതിയിൽ കൂടി പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്.ഇതോടെ റിമാൻ്റിൽ കഴിയുന്ന പ്രതിക്കെതിരെ പോക്സോ കേസ് 4 ആയി.