കെഎസ്ആര്‍ടിസി കണ്ടക്ടറെ മർദ്ദിച്ച യാത്രക്കാരനെതിരെ കേസ്

പയ്യന്നൂര്‍: കെഎസ്ആര്‍ടിസി കണ്ടക്ടറെ മർദ്ദിച്ച യാത്രക്കാരനെതിരെ കേസ്.ബസ് യാത്രക്കാരനായ കാങ്കോല്‍ കുണ്ടയംകൊവ്വലിലെ നഫീസത്ത് മന്‍സിലില്‍ എന്‍.പി.യാഹിയ(31) ക്കെതിരെയാണ് കണ്ടക്ടര്‍ കുടിയാന്‍മല സ്വദേശി ജോസഫിൻ്റെ(50) പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തത്.

തിങ്കളാഴ്ചവൈകുന്നേരം 4 .30 മണിയോടെ കാങ്കോലിലാണ് സംഭവം.പുളിങ്ങോം-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ കുണ്ടയംകൊവ്വലില്‍നിന്നും പയ്യന്നൂരിലേക്ക് വരാൻ കയറിയതായിരുന്നു യാഹിയ. അടിപിടിയിൽ പരിക്കേറ്റയാഹിയ പയ്യന്നൂർ സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: