കഞ്ചാവുമായി രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ

പയ്യന്നൂർ: കഞ്ചാവു പൊതിയുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി.പശ്ചിമ ബംഗാൾ മുർഷിദാബാദ് ഹർഷിം പൂർ സ്വദേശികളായ പിൻ്റു എസ്.കെ.(31), സജിറുദ്ദീൻ അഹമ്മദ് (28) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പിടികൂടിയത്. കൊറ്റിയിലെ ക്വാട്ടേർസിൽ താമസിക്കുന്ന ഇരുവരെയും പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പിടികൂടിയത്.പ്രതികളിൽ നിന്നും 47 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ പി.എം.കെ.സജിത്കുമാർ, പി.വി.ശ്രീനിവാസൻ ,ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ടി.ഖാലിദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത് ,സജിൻ, ഷിജു എന്നിവരും ഉണ്ടായിരുന്നു.