വന്യജീവി ശല്യത്തിന് പിറകേ തീപ്പിടുത്തവും – ആറളം ഫാം ദുരിതക്കയത്തിൽ

ഇരിട്ടി: കാട്ടാനകളും പന്നിയും കുരങ്ങുകളും തീർക്കുന്ന നാശത്തിന് പിറകേ ഇടക്കിടെയുണ്ടാകുന്ന അഗ്നിബാധയും ആറളം ഫാമിനേയും ആദിവാസി പുനരധിവാസ മേഖലയെയും ദുരിതക്കയത്തിലാക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം തീപ്പിടുത്തങ്ങളാണ് ആറളം കൃഷിഫാമിന്റെ അധീന പ്രദേശങ്ങളിലും ആദിവാസി പുനരധിവാസ മേഖലയിലുമായി ഉണ്ടായത്.
കനത്ത വെയിലിലും ചൂടിലും ഉണങ്ങി നിൽക്കുന്ന പുല്ലിൽ തീപ്പിടിക്കുന്നതോടെ തീ ആളിപ്പടരുന്ന അവസ്ഥയാണ്. ചൊവ്വാഴ്ച പുനരധിവാസമേഖലയിലെ 12-ാം ബ്ലോക്കിൽ ജനവാസ മേഖലയ്ക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ഇത് ഏറെ നേരം ആശങ്കക്കിടയാക്കി. പേരാവൂരിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേന വളരെ ശ്രമകരമായാണ് തീ അണച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഫാമിന്റെ കാർഷിക മേഖലയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഏക്കർകണക്കിന് കശുമാവിൻ തോട്ടം കത്തി നശിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: