ബലൂൺ വില്പന സംഘത്തിലെ കുട്ടി കുളത്തിൽ വീണു മരിച്ചു

രാജസ്ഥാനിൽ നിന്ന് ബലൂൺ വിൽപ്പനയ്ക്കെത്തി
യ സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടി കുളത്തിൽ വീണ്
മരിച്ചു. ജയ്പ്പൂർ റെൻവാലയിലെ ഗോപിയുടെയും മമതയു
ടെയും മകൾ ഖാനയാണ്
മരിച്ചത്.
ചൊവ്വ വൈകിട്ട് നാലരയോടെ സംഘത്തിലെ മൂന്ന്
കുട്ടികളാണ് ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വീണത്. ഇതിൽ രണ്ട് പേരെ പൊലീസ്
രക്ഷിച്ചെങ്കിലും ഖാന മുങ്ങി
മരിച്ചു. മൃതദേഹം ജനറൽ
ആശുപത്രി മോർച്ചറിയിൽ. രാജേഷ്-ഫോറന്തി ദമ്പതികളുടെ മകൾ ശിവാനി (9)യെ
അതീവ ഗുരുതരാവസ്ഥയിൽ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കുട്ടിയെ പ്രഥമ
ശുശ്രൂഷ നൽകി വിട്ടു. ഉത്സ
വത്തിന് സ്പെഷ്യൽ ഡ്യൂട്ടി
ക്കെത്തിയ പൊലീസുകാരാണ് കുട്ടികൾ മുങ്ങിത്താഴുന്ന
ത് കണ്ടത്. രണ്ടുപേരെ ഉടൻ കരയ്ക്കെത്തിച്ചു.