ഒടുവില്‍ പ്രഖ്യാപനം എത്തി; തവനൂരില്‍ ഫിറോസ് കുന്നംപറമ്ബില്‍ തന്നെ മത്സരിക്കും, വട്ടിയൂര്‍ക്കാവില്‍ വീണ, വിഷ്ണുനാഥ് കുണ്ടറയില്‍, സിദ്ദിഖ് കല്പറ്റയില്; കോണ്‍ഗ്രസ് പട്ടികയായി

അനശ്ചിതത്വങ്ങള്‍ക്ക് വിരാമം. ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനമെത്തി. തവനൂരില്‍ ഫിറോസ് കുന്നംപറമ്ബില്തന്നെ മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളില്ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്ഗ്രസ്സ്ഥാനാര്ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ് കല്പറ്റയിലും വി.വി.പ്രകാശ്നിലമ്ബൂരും ഫിറോസ് കുന്നംപറമ്ബില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് തവനൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസിന് മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു.
പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ മത്സരിക്കാനില്ലെന്ന് പിന്നീട് ഫിറോസ് അറിയിച്ചു. എന്നാല്‍ ഔദ്യോഗികമായികോണ്ഗ്രസ് ബാക്കി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബാക്കിയെല്ലാ പ്രശ്നങ്ങളും അപ്രസക്തമായി. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ഫിറോസ് കുന്നംപറമ്ബില്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു.