സ്വജനപക്ഷപാതവും അഴിമതിയും വർഗീയതയും കൈമുതലാക്കിയ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ അഹന്തയ്ക്ക് ജനങ്ങൾ മറുപടി നൽകും: പി അബ്ദുൾ ഹമീദ് മാസ്റ്റർ

0

 

മുഴപ്പിലങ്ങാട്:സ്വജനപക്ഷപാതവും അഴിമതിയും വർഗീയതയും കൈമുതലാക്കിയ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ അഹന്തയ്ക്ക് കേരളത്തിലെ ജനങ്ങൾ മറുപടി നൽകുമെന്നും, എസ്ഡിപിഐ ഉയർത്തുന്ന ജനപക്ഷ ബദൽ രാഷ്ട്രീയത്തെ അവർ സ്വീകരിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ് മാസ്റ്റർ പറഞ്ഞു.

ധർമ്മടം മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി ബഷീർ കണ്ണാടിപ്പറമ്പിന്റെ ഇലക്ഷൻ പ്രചരണാർഥം നടന്ന തെരഞ്ഞെടുപ്പ് കൺവൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ടി.പി മുഹമ്മദ് ക്ലാസെടുത്തു.

മുഴപ്പിലങ്ങാട് എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ പങ്കാളിത്തം ഉണ്ടായിരുന്നു.

മണ്ഡലം പ്രസിഡന്റ് തമ്മൽ നിയാസ് അദ്യക്ഷത വഹിച്ചു സെക്രട്ടറി അൻസാരി കാടാച്ചിറ സ്വാഗതവും കമ്മിറ്റിയംഗം പി.പി മുസ്തഫ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ധീൻ, ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം കൂത്തുപറമ്പ്, വാർഡ് മെമ്പർമാരായ അഫ്സർ മാസ്റ്റർ, റജീന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ജില്ലാ സെക്രട്ടറി പി.ടി.വി ഷംസീർ, അഡ്വ.പി സി നൗഷാദ്, സാഹിർ ടി.കെ ഫർസീന നിബ്രാസ്, ഷറഫുന്നീസ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading