പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് സതീശന്‍ പാച്ചേനി പത്രിക നല്‍കി

 

കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
വരണാധികാരിയായ ഡപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) കെ.കെ. മനോജ് മുമ്പാകെ രണ്ട് സെറ്റ് പത്രികയാണ് നല്‍കിയത്.

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം.പിയും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ ഖാദര്‍ മൗലവിയൊടൊപ്പമാണ് സതീശന്‍ പാച്ചേനി പത്രിക സമര്‍പ്പിക്കാനെത്തിയത്.

ഇന്നലെ കാലത്ത് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ സഹ പ്രവര്‍ത്തകരോടൊപ്പം ദര്‍ശനം നടത്തിയ ശേഷം
കണ്ണൂര്‍സിറ്റി അരട്ടക്കപ്പള്ളി മഖാം, കണ്ണൂര്‍സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ ഇ. അഹമ്മദിന്റെ ഖബറിടം . കണ്ണൂർ സിറ്റി സയ്യിദ് മുഹമ്മദ് മൗല മഖാമും സന്ദര്‍ശിച്ചതിന് ശേഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സതീശന്‍ പാച്ചേനി നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് വരണാധികാരിമുമ്പാകെയെത്തിയത്. കോവിഡ് പ്രോട്ടൊകോള്‍ പാലിച്ചായിരുന്നു നേതാക്കള്‍ റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ പത്രിക നല്‍കാനെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: