വികസനം അനുസ്യൂതമായ തുടര്‍ച്ചയാണെന്നും അത് അതുപോലെ തന്നെ തുടരുമെന്നും തളിപ്പറമ്പ് നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി

തളിപ്പറമ്പ്: വികസനം അനുസ്യൂതമായ തുടര്‍ച്ചയാണെന്നും അത് അതുപോലെ തന്നെ തുടരുമെന്നും തളിപ്പറമ്പ് നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം.വി.ജി. തളിപ്പറമ്പ് ഹൊറൈസണ്‍ ഓഡിറ്റോറിയത്തില്‍ ജയിംസ്മാത്യു എം എല്‍ എയുമായി ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് എല്ലാതരം വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ വളക്കൂറുള്ള മണ്ണായി ഇതിനകം മാറിക്കഴിഞ്ഞുവെന്നും 7 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ടൂറിസം രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെയേറെ സാധ്യതകളാണ് നമുക്ക് മുന്നില്‍ ഉള്ളതെന്നും എം.വി.ജി പറഞ്ഞു. ജയിംസ്മാത്യു എം എല്‍ എ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 1689 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും ഇതില്‍ 1600 കോടിയും എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലഘട്ടത്തിലാണെന്നും ജയിംസ്മാത്യു എം എല്‍ എ പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിലും പൊതുവിദ്യാഭ്യാസ രംഗത്തും അല്‍ഭുതപ്പെടുത്തുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷം നടപ്പിലാക്കിയത്. മലബാര്‍ ക്രൂയിസ് ടൂറിസം രംഗത്തു നടപ്പിലാക്കിയ പദ്ധതികള്‍ ഓരോ വീട്ടിലും ടൂറിസത്തിന്റെ വിപണന സാധ്യതകള്‍ തുറന്നു തരുന്ന രീതിയിലേക്ക് വികസിപ്പിക്കേണ്ടതുണ്ടെന്നും എം.വി.ജി പറഞ്ഞു. വിജയിച്ചാല്‍ വികസന തുടര്‍ച്ചക്കായി കൂടുതല്‍ കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും എം.വി.ജി വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു കാര്യത്തിലും വ്യക്തമായ നയങ്ങള്‍  സ്വീകരിക്കാനാവുന്നില്ല, സോണിയയും രാഹുലും രണ്ട് ധ്രുവങ്ങളിലാണ് നീങ്ങുന്നത്. പല കോണ്‍ഗ്രസുകാരും ബി ജെ പിയില്‍ ചേരുവാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് വര്‍ഗീയതക്കെതിരായ നയങ്ങള്‍ സ്വീകരിക്കാതെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും  മുന്നോട്ട് നീങ്ങാനാവില്ലെന്നും എം.വി.ജി പറഞ്ഞു. തളിപ്പറമ്പില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം പേരുടെ യോഗത്തിലും എം.വി.ജി തന്റെ വികസന നയങ്ങളും സ്വപ്‌നങ്ങളും വിശദീകരിച്ചു. എല്‍ ഡി എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ വേലിക്കാത്ത് രാഘവനും പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: