പോസ്റ്റല്‍ ബാലറ്റ് ഡ്യൂട്ടി: പരിശീലനം 23ന്

പോസ്റ്റല്‍ ബാലറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരുടെ പരിശീലനം 23നും പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം മാര്‍ച്ച് 28 മുതല്‍ 11 നിയമസഭാ മണ്ഡലങ്ങളിലുമായി നടക്കും.
ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള  ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായി.  മണ്ഡലം തലത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്. ആകെ 121 ബാച്ചുകളിലായി 8500 ഉഗ്യോഗസ്ഥരുടെ പരിശീലനം പൂര്‍ത്തിയായി. കണ്ണൂര്‍ നിയമസഭാ മണ്ഡലപരിധിയിലെ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് കേന്ദ്രങ്ങളിലും, പേരാവൂര്‍ മണ്ഡലത്തില്‍ മൂന്ന്  കേന്ദ്രങ്ങളിലും മറ്റു മണ്ഡലങ്ങളില്‍ നാലു കേന്ദ്രങ്ങളിലുമായാണ് പരിശീലനം നടന്നത്. പോളിംഗ് നടപടിക്രമങ്ങള്‍, കൊവിഡ് പ്രോട്ടോകോള്‍, ഹരിത പെരുമാറ്റച്ചട്ടം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകളും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, പി വി പാറ്റ്, എന്നിവ ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനവുമാണ് മൂന്ന്  ദിവസങ്ങളിലായി ജീവനക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: