സ്കൂ​ട്ട​റി​ലെ​ത്തി മാ​ല ക​വ​ർ​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ര്‍: ന​ടാ​ൽ ഗേ​റ്റി​ന​ടു​ത്ത് വ​ച്ച് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ ര​ണ്ടു​പ​വ​ൻ സ്വ​ർ​ണ​മാ​ല സ്കൂ​ട്ട​റി​ലെ​ത്തി പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ത​യ്യി​ൽ സ്വ​ദേ​ശി കെ. ​ഷി​ജി​ൽ (24), ന്യൂ​മാ​ഹി സ്വ​ദേ​ശി വി.​പി. രാ​ജേ​ഷ് (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ സ​ര​സ്വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ച ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്ക​വേ ഇ​വ​ർ ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്തു​ള്ള​വ​ർ മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന് ക​ണ്ണൂ​ർ സി​റ്റി​ക്ക​ടു​ത്ത ത​യ്യി​ലി​ൽ വ​ച്ച് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: