എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ടൈംടേബിൾ പുതുക്കി നിശ്ചയിച്ചു; പുതിയ ടൈം ടേബിൾ ഇങ്ങനെ

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളുകൾ വീണ്ടും മാറ്റി. മാർച്ച് 17-ന് തുടങ്ങാനിരുന്ന പരീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് നേരത്തേ ഏപ്രിൽ എട്ടിലേക്ക് മാറ്റിയിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്.

ഏപ്രിൽ 27 മുതൽ 30 വരെ ജെ.ഇ.ഇ. (മെയിൻ) പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ മാറ്റം. ഏപ്രിൽ എട്ടിന് തുടങ്ങി 30-ന് അവസാനിക്കാനിരുന്ന പ്ലസ് ടു പരീക്ഷ ഏപ്രിൽ 26-ന് അവസാനിക്കുന്ന രൂപത്തിൽ പുനഃക്രമീകരിച്ചു.

എസ്.എസ്.എൽ.സി.ക്ക് നേരത്തേ പ്രസിദ്ധീകരിച്ച ടൈംടേബിളിൽ വിഷയങ്ങളുടെ തീയതികൾ മാറ്റിയിട്ടുണ്ട്. തൃശ്ശൂർ പൂരം, റംസാനിലെ വെള്ളിയാഴ്ച എന്നിവ പരിഗണിച്ച് ഏപ്രിൽ 23-ലേത് മാറ്റി. പകരം 28-ന് പരീക്ഷയുണ്ടാകും.

ഏപ്രിലിലെ എസ്.എസ്.എൽ.സി. പുതുക്കിയ ടൈംടേബിൾ

8 – 1.40-3.30 ഫസ്റ്റ് ലാംഗ്വേജ് പാർട്ട് -1

9- 2.40-4.30 തേഡ് ലാംഗ്വേജ് ഹിന്ദി, ജനറൽ നോളജ്.

12 – 1.40-4.30 ഇംഗ്ലീഷ്

15 – 9.40-11.30 ഫിസിക്സ്

19 – 9.40-12.30 മാത്തമാറ്റിക്സ്

21 – 9.40-11.30 കെമിസ്ട്രി

27 – 9.40-12.30 സോഷ്യൽ സയൻസ്

28 – 9.40-11.30 ബയോളജി

29 – 9.40-11.30 ഫസ്റ്റ് ലാംഗ്വേജ് പാർട്ട് -2

ഏപ്രിലിലെ ഹയർസെക്കൻഡറി പുതുക്കിയ ടൈംടേബിൾ

(പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ 9.40 മുതൽ 12. 30 വരെയും പ്രാക്ടിക്കൽ ഉള്ള ബയോളജി, മ്യൂസിക് എന്നിവ ഒഴികെയുള്ള വിഷയങ്ങൾ 9.40 മുതൽ 12 വരെയുമായിരിക്കും. ബയോളജി 9.40 -12.10. മ്യൂസിക് 9.40-11.30)

8- സോഷ്യോളജി, അന്ത്രോപ്പോളജി, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക്സ് സിസ്റ്റംസ്

9 -കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

12 – ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ

13- പാർട്ട്-2 ലാംഗ്വേജസ്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (ഓൾഡ്), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

17 – മാത്തമാറ്റിക്സ്, പാർട്ട് -3 ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി

20 – ഫിസിക്സ്, ഇക്കണോമിക്സ്

22- പാർട്ട്-1 ഇംഗ്ലീഷ്

24- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി

26 – ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

ആർട്ട് സബ്ജക്ട്സ്

8 -മെയിൻ

9- സബ്സിഡിയറി,

12 -ഈസ്തറ്റിക്സ്,

13 -പാർട്ട് -2 ലാംഗ്വേജസ്

17 -സംസ്കൃതം

20 -ലിറ്ററേച്ചർ

22 – പാർട്ട് -1 ഇംഗ്ലീഷ്

വൊക്കേഷണൽ ഹയർ സെക്കൻഡറി-ഏപ്രിൽ

എല്ലാവിഷയങ്ങളും 9.40 മുതൽ

9 – ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, കെമിസ്ട്രി

12 – ബയോളജി, മാനേജ്മെന്റ്

13 – എന്റർപ്രണർഷിപ് ഡെവലപ്മെന്റ്, ജി.എഫ്.സി.

17 -മാത്തമാറ്റിക്സ്

20 -ഫിസിക്സ്, ഇക്കണോമിക്സ്

22 -ഇംഗ്ലീഷ്

24 -ജ്യോഗ്രഫി, അക്കൗണ്ടൻസി

26 -വൊക്കേഷനൽ തിയറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: