ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

ഇരിട്ടി : ജോലിക്കിടെ കള്ള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. ആറളം ഫാം ഏഴാം ബ്ലോക്കിലെ പുലിക്കരിയിൽ പി.ആർ.അനീഷ് (34) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആറളം ഫാം മൂന്നാം ബ്ലോക്കിൽ വെച്ചായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഉളിക്കൽ എഴൂരിലെ രാജൻ – സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: എം. വി .സജിന. മക്കൾ : അനന്യ, അലന്യ, അൻവിഷ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: