കൊവിഡ് 19: മുന്നറിയിപ്പ് ലംഘിച്ചാൽ പോലീസ് സഹായം തേടുമെന്ന് കണ്ണൂര്‍ കളക്ടര്‍

കണ്ണൂര്‍: കൊവിഡ് 19 മുന്നറിയിപ്പ് ലംഘിച്ചാൽ തടയാൻ പോലീസ് സഹായം തേടേണ്ടി വരുമെന്ന്‍ കളക്ടർ ടിവി സുഭാഷ്. ആരാധനാലയങ്ങളിൽ അടക്കം കൂട്ടം കൂടിയുള്ള ചടങ്ങുകൾ

ഒഴിവാക്കണമെന്നും നിർദ്ദേശം. ജില്ലയിൽ കൊറോണ ബാധിതനായ ആളുടെ പരിശോധന ഫലം പുറത്തുവന്നപ്പോൾ നെഗറ്റീവ് ആണെന്നും ഭയം വേണ്ട ജാഗ്രത പുലർത്തിയാൽ മാത്രം മതിയെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിൽ കലക്ടർ ടിവി സുഭാഷ് പറഞ്ഞു.

ഒരു കാരണവശാലും ആരും ഭയപ്പെടരുത് സർക്കാരും സർക്കാർ സംവിധാനങ്ങളും ഒപ്പമുണ്ട്.

കൊറോണ ഭീതി പതിയെ കുറയുകയാണ്. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതാണ് പ്രശ്നം.

പരീക്ഷ കാലമാണ്. ഭയപ്പെടുത്തുന്ന രീതിയിലുള്ള വാർത്തകൾ അടക്കം ഒഴിവാക്കണം.

എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ നിർഭയമായി റിപ്പോർട്ട് ചെയ്യാൻ തയ്യാറാകണമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ബി സന്തോഷ് പറഞ്ഞു.

ആളുകൾ ഏറെയുള്ള ഓപി കളിൽ എത്തി അല്ല റിപ്പോർട്ട് ചെയ്യേണ്ടത്. വിവരം അറിയിച്ചാൽ മാത്രം മതി. വാഹനവും ഭക്ഷണവും അടക്കം ആരോഗ്യവകുപ്പ് അധികൃതർ എത്തിക്കും.

ലക്ഷണം തോന്നി വീട്ടിൽ ഒറ്റക്ക് നിരീക്ഷണത്തിൽ കഴിയണം എന്ന് പറഞ്ഞാൽ കഴിയുന്നതും പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച ഒരാൾ മാത്രം രോഗിയുമായി ഇടപഴകണം. മറ്റുള്ളവർ മാറി നിൽക്കണം.

ആരാധനാലയങ്ങളിൽ കഴിയുന്നതും കൂട്ടംകൂടി ഉള്ള ചടങ്ങുകൾ ഒഴിവാക്കണം എന്ന് പറഞ്ഞപ്പോൾ സമയം കുറക്കുകയാണ് പലരും ചെയ്തത്. സമയം അല്ല പ്രശ്നം. കല്യാണ വീടുകൾ, മരണ വീടുകൾ എന്നിവിടങ്ങളിൽ അടക്കം സ്വയം നിയന്ത്രണം പാലിക്കണം. നിലവിൽ എല്ലാ കാര്യങ്ങളും നിയന്ത്രണവിധേയമാണ് എന്നും കലക്ടർ പറഞ്ഞു. ഇൻഫർമേഷൻ ഓഫീസർ ഇ. കെ പത്മനാഭൻ പ്രസ് ക്ലബ് പ്രസിഡൻറ് എ.കെ.ഹാരിസ് എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: