കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം ടൂറിസ്റ്റ് ബസ്സിൽ നിന്ന് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

കേരള കർണാടക സംസ്ഥാന പാതയിൽ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപത്ത് വച്ച് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ സതീഷ് കുമാർ പി.കെ യുടെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെ ടൂറിസ്റ്റ് ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ASHOKA എന്ന ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന കണ്ണൂർ താണ സ്വദേശിയായ ഫാബിൻ മൻസൂർ എന്നയാളെ 100 ഗ്രാം കഞ്ചാവു സഹിതം പിടികൂടി. ഇയാളുടെ പേരിൽ എൻ.ഡി.പി .എസ് കേസ്സ് രജിസ്റ്റർ ചെയ്തു. കൂടാതെ ടി ബസ്സിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കടത്തുകയായിരുന്ന 1500 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി.. അന്തർ സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങളിലെ ലഹരിക്കടത്ത് കർശനമായി തടയുന്നതിന്റെ ഭാഗമായി സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ ഭാഗങ്ങളിൽ രാത്രി കാല പരിശോധന ശക്തമാക്കി.. മേഖലയിൽ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാർ പി.കെ അറിയിച്ചു. പ്രിവന്റിവ് ഓഫീസർ സന്തോഷ് തൂണോളി , സിവിൽ എക്സൈസ് ഓഫീസർമാരായ പുരുഷോത്തമൻ.സി., ശ്രീകുമാർ.വി.പി, ബൈജേഷ് കെ, ലിമേഷ്.ഒ ഡ്രൈവർ ഇസ്മായിൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: