കിഫായത്തുൽ ഇസ്ലാം മദ്രസ എൽപി സ്കൂൾ തൊണ്ണൂറ്റി ഒമ്പതാം വാർഷികാഘോഷം നടത്തി
കിഫായത്തുൽ ഇസ്ലാം മദ്രസ എൽപി സ്കൂൾ 99 ആം വാർഷികാഘോഷം 14 ന് വ്യാഴാഴ്ച സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. BRC കോർഡിനേറ്റർ രാരിഷ് മാസ്റ്റർ ഉൽഘടനം നിർവഹിച്ചു. സ്കൂൾ വികസന കമ്മിറ്റി അംഗം കെപി സിദ്ധീഖിന്റെ അധ്യക്ഷതയിൽ ഹെഡ് ടീച്ചർ സി എം സൽമാബി സ്വാഗതവും മുഹമ്മദ് താഹ മാസ്റ്റർ ആശംസയുമർപ്പിച്ചു. Lkg മുതൽ 4 വരെയുള്ള വിദ്യാർത്ഥികളുടെ സിനിമറ്റിക്ക് ഡാൻസ്, അറേബ്യന്‍ ഡാൻസ്, ഒപ്പന, കോൽക്കളി , ദഫ്, തുടങ്ങിയ വിവിധ കലാപരിപാടികൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മനം കവർന്നു. പരിപാടിയിൽ ഷൈനി ടീച്ചർ നന്ദി രേഖപ്പെടുത്തി.