ചരിത്രത്തിൽ ഇന്ന്: മാർച്ച് 16

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ദേശീയ വാക്സിനേഷൻ ദിനം.. 1995ൽ ഇതേ ദിവസം ആണ് പോളിയോ തുള്ളി മരുന്നു കുട്ടികൾക്ക് ഒരേ ദിവസം നൽകുന്ന പൾസ് പോളിയോ പരിപാടി ആരംഭിച്ചത്..

1079- ഇറാൻ ഹിജ്‌റ കലണ്ടർ അംഗീകരിച്ചു

1521… ഫെർഡിനാന്റ് മെഗല്ലൻ ഫിലിപ്പൈൻസിലെത്തി…

1527 – ബാബർ , രജപുത്ര രാജാവ് റാണാ സംഘയെ പരാജയപ്പെടുത്തി…

1792- സ്വീഡിഷ് രാജാവ് ഗുസ്‌താവ് മൂന്നാമന് വെടിയേറ്റു.. മാർച്ച് 20ന് അന്തരിച്ചു…

1830 – സ്കോട്ലൻഡ്‌ യാർഡ് പോലീസ് നിലവിൽ വന്നു…

1834- ചാൾസ് ഡാർവിൻ ബ്രിട്ടനിലെ ഫോൾക് ലാൻഡ് ദ്വീപിൽ ഇറങ്ങി…

1846- കാശ്മീരിന്, ബ്രിട്ടീഷുകാർ 75 ലക്ഷം രൂപ വാങ്ങി സ്വതന്ത്രാധികാരം (Princely state) നൽകി. രാജ ഗുലാബ് സിംഗ് ആദ്യ മഹാരാജാവ്…

1922- ഈജിപ്തിനു ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു…

1929- അമേരിക്കകാരനായ റോബർട്ട് എച്ച്. ഗോദാർദ് ആദ്യ ലിക്വിഡ് ഫ്യൂവൽ റോക്കറ്റ് പരീക്ഷണ വിക്ഷേപണം നടത്തി.. ആദ്യ വിക്ഷേപണത്തിൽ 56 മീറ്റർ ഉയരം വരെ റോക്കറ്റ് എത്തി…

1935- വാഴ്സാ ഉടമ്പടി ലംഘിച്ച് ആയുധങ്ങൾ വാങ്ങി കൂട്ടാൻ ഹിറ്റ്ലർ ഉത്തരവിട്ടു…

1954- പട്ടം താണുപിള്ള തിരു കൊച്ചി മുഖ്യമന്ത്രിയായി….

1976- ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് വിൽസൺ രാജിവച്ചു..

1988- യുദ്ധത്തിനിടെ വിഷ വാതക പ്രയോഗം മൂലം ഇറാഖിൽ 5000 ലേറെ മരണം…

1995- ചാരക്കേസ്.. കോടതി പരാമർശത്തെ തുടർന്ന് മുഖ്യമന്ത്രി കെ. കരുണാകരൻ രാജിവച്ചു.

2006 – യു.എൻ മനുഷ്യാവകാശ സമിതി രൂപീകരിക്കുവാൻ യു എൻ പൊതുസഭ തീരുമാനിച്ചു..

2012- സച്ചിൻ തെണ്ടുൽക്കർ 100 അന്താരാഷ്ട്ര സെഞ്ചുറി നേടുന്ന ആദ്യ ക്രിക്കറ്റ് താരമായി..

2015- ബന്യാമിന്റെ ആടു ജീവിതം നൂറാം പതിപ്പിറങ്ങി…

2016- ആധാർ ബില്ല് പാർലമെൻറ് അംഗീകരിച്ചു..

2016- ഗുംനാമിബാബ, സുഭാഷ് ചന്ദ്ര ബോസാണെന്ന വാദം നിലനിൽക്കെ ബാബയുടെ പെട്ടിയിൽ നിന്ന് നേതാജിയുടെ കുടുംബ ചിത്രങ്ങൾ കണ്ടെത്തി..

ജനനം

1751… ജയിംസ് മാഡിസൺ – നാലാമത് യു എസ് പ്രസിഡണ്ട്..

1789- ജോർജ് ഓം.. ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ… വൈദ്യുതി പ്രവാഹം സംബന്ധിച്ച ഓം നിയമം (ohm’s law) കണ്ടു പിടിച്ചു…

1799- അന്ന അറ്റ്കിൻസ്- ബ്രിട്ടീഷ് ഫോട്ടോ ഗ്രാഫർ. ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന ആദ്യ പുസ്തകം (Photographs of British Algae: Cyanotype Impressions) പ്രസിദ്ധീകരിച്ച വനിത ..

1839- റെനെ എഫ്. ആർമാന്റ് സുള്ളി പ്രധോം.. 1901 ൽ സാഹിത്യതിനുള്ള ആദ്യ നോബൽ നേടിയ ഫ്രഞ്ച് കവി, സാഹിത്യകാരൻ

1901.. ചന്ദ്രപ്രഭ സൈകിയാനി…. ആസാം കാരിയായ സ്വാതന്ത്ര്യ സമര പോരാളി, എഴുത്തുകാരി.. (മരണവും ഇന്ന് തന്നെ)

1901- പോറ്റി ശ്രീരാമലു _ ഭാഷാടിസ്ഥാനത്തിൽ ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കുവാൻ നിരാഹാര സമരം നടത്തി മരിച്ച വ്യക്തി…

1910- ഇഫ്തിക്കർ അലി ഖാൻ പട്ടൗഡി – നവാബ് ഓഫ് പട്യാല- ഇന്ത്യക്കും ഇംഗ്ലണ്ടിനും വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഏക താരം..

1936- റെയ്മണ്ട് വഹാൻ ദമാഡിയൻ.. യു എസ് ഡോക്ടർ.. എം. ആർ ഐ സ്കാൻ മെഷീൻ കണ്ടു പിടിച്ചു.. അർബുദ കോശ വേർതിരിവ് നടത്തി..

1940.. ശ്രീ കുമാരൻ തമ്പി – മലയാള സാഹിത്യ പ്രതിഭ- സിനിമാ ലോകത്തെ ഓൾ റൗണ്ടർ. കവി എന്ന നിലയിൽ ഒറ്റവാക്കിൽ പ്രശസ്തൻ..

1953- റിച്ചാർഡ് സ്റ്റാൾമാൻ.. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന് വേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അമേരിക്കൻ..

ചരമം..

1940- സെൽമ ലാഗർലോ… സ്വീഡൻ – സാഹിത്യ നോബൽ നേടിയ ആദ്യ വനിത..

1972- ചന്ദ്രപ്രഭ സൈക്കിയാനി.. ആസാം കാരിയായ പ്രശസ്ത സ്വാതന്ത്ര്യ സമര പോരാളി (ജനനവും ഇന്ന് തന്നെ )

1987- കെ.കെ. ആന്റണി- ആന്റണി മാസ്റ്റർ – മറക്കാനാവാത്ത നിരവധി ആത്മീയ ഗാനങ്ങൾ കൈരളിക്ക് നൽകിയ സംഗീത പ്രതിഭ.. പരിശുദ്ധാത്മാവേ… ഈശ്വരനെ തേടി.. എഴുന്നള്ളുന്നു രാജാവെ.. തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഉദാഹരണം…

2018- എം. സുകുമാരൻ.. വിപ്ലവ സാഹിത്യകാരൻ. 2006 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി..

(സംശോധകൻ.. കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: