കാഞ്ഞിരക്കൊല്ലിയിലെ വിവാദ മാലിന്യ പ്ലാന്റ് പൊളിച്ചു നീക്കി

ശ്രീകണ്ഠപുരം: ഉത്തരമലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരക്കോല്ലി പഞ്ചാരമുക്കിൽ ഫോർ എവർ ഗ്രീൻ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ്‌ എന്നാ സ്വകാര്യ കമ്പനി നിർമിച്ച മാലിന്യ സംസ്ക്കരണ പ്ലാന്റ് പൊളിച്ചുനീക്കി. കെട്ടിട നിർമാണ ചട്ടങ്ങൾ എല്ലാം ലംഗിച്ചു നിർമിച്ച പ്ലാന്റിനെതിരെ ദിവസങ്ങളായി പ്രേതിഷേധം ഉയർന്നിരുന്നു. പയ്യാവൂർ പഞ്ചായത്ത്‌ ഭരണസമിതിയുടെ നിർദ്ദേശ പ്രകാരമാണ് സ്ഥലമുടമ ഇന്നലെ രാവിലെ പ്ലാന്റ് പൊളിച്ചു നീക്കിയത്. പത്തുമാസം മുൻപാണ് കമ്പനി സ്ഥലം പാട്ടത്തിനെടുത്തു മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം തുടങ്ങിയത്. ജനരോഷം ഭയന്നു കോഴിത്തീറ്റ നിർമാണ ഫാക്ടറി ആണെന്ന് തെറ്റിദ്ധരിപ്പിച്ചയിരുന്നു നിർമാണം. എന്നാൽ അത് മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണെന്ന് വ്യക്തമാക്കി കഴിഞ്ഞ തിങ്കളാഴ്ച ദീപിക പത്രത്തിൽ വാർത്ത വന്നതോടെ സംഭവം വിവാദമായി. മാലിന്യ പ്ലാന്റ് നിർമാണം പൂർത്തിയാക്കുന്നതിനുമുൻപ് സ്വകാര്യ കമ്പനിക്കു കണ്ണൂർ കോര്പറേഷൻ കരാർ നല്കിയതിലെ ദുരൂഹതയും പയ്യാവൂർ പഞ്ചായത്ത്‌, വില്ലേജ് അധികൃതരുടെ വീഴ്ച്ചയും തുടർദിവസങ്ങളിൽ റിപ്പോർട്ട്‌ ചെയ്തതോടെ വിവിധ രാഷ്ട്രീയ സംഘടനകളും പ്രേദേശ വാസികളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ പഞ്ചായത്ത്‌ അധികൃതർ അടിയന്തിര യോഗം ചേർന്ന് പ്ലാന്റ് പൊളിച്ചുനീക്കാൻ സ്ഥലം ഉടമക്ക് നിർദേശം നൽകുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: