മുല്ലക്കൊടി ആയാർ മുനമ്പ് ജംഗ്ഷൻ ബസ് വെയിറ്റിങ്ങ് ഷെഡ് ഉദ്ഘാടനം ചെയ്തു.

മയ്യിൽ: മുല്ലക്കൊടിയിലെ ആദ്യകാല കമ്മ്യൂ: നേതാവും കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പരേതനായ കെ.സി.മാധവൻ നമ്പ്യാരുടെ സ്മരണക്കായി പണി കഴിപ്പിക്കപ്പെട്ട ബസ് വെയിറ്റിങ്ങ് ഷെൽട്ടറിന്റെ ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ നിർവ്വഹിച്ചു.
കലാകാരനും നാടകപ്രവർത്തകനുമൊക്കെയായിരുന്ന കെ.സി.മാധവൻ നമ്പ്യാർ ഒരു കാലത്ത് മുല്ലക്കൊടി -കയരളം മേഖലയിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ വ്യക്തിയായിരുന്നു. കായിക രംഗത്തും സജീവമായിരുന്ന അദ്ദേഹം നല്ലൊരു വോളിബോൾ കളിക്കാരനും കൂടിയായിരുന്നു.കലാ സാംസ്കാരിക രംഗത്ത് മഹത്തായ പാരമ്പര്യമുണ്ടായിരുന്ന മുല്ലക്കൊടിയിലെ നവോദയ കലാസമിതിയുടെ പ്രധാന സംഘാടകരിലൊരാളുമായിരുന്നു അദ്ദേഹം.
മാധവൻ നമ്പ്യാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നെയ്തു കമ്പനിയായിരുന്നു ഒരു കാലത്ത് ഈ പ്രദേശത്തിന്റെ രാഷ്ട്രീയ കേന്ദ്രം. അടിയന്തിരാവസ്ഥ കാലഘട്ടത്തിലുൾപ്പെടെ നിരവധി തവണ അദ്ദേഹത്തിന്റെ കമ്പനിയും വീടും ആക്രമിക്കപ്പെട്ടിരുന്നു.
മുല്ലക്കൊടി, കയരളം, കണ്ടക്കൈ,നണിച്ചേരി മേഖലകളിൽ നിന്നെത്തുന്ന നെയ്തു തൊഴിലാളികൾ കേവലം തൊഴിലാളികൾ മാത്രമായിരുന്നില്ല, അവർ അവിടങ്ങളിലെല്ലാമുള്ള കമ്മ്യൂ പാർട്ടിയുടെയും കർഷക സംഘത്തിന്റെയു
മൊക്കെ സജീവ പ്രവർത്തകരും സംഘാടകരുമായിരുന്നു.നേതാക്കന്മാർക്കും അണികൾക്കും ഒരു പോലെയുള്ള ആശ്രയ കേന്ദ്രമായിരുന്നു അദ്ദേത്തിന്റെ കമ്പനി. അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനത്തിലാണ് മുല്ലക്കൊടി’ ആയാർ മുനമ്പ് റോഡ് ജംഗ്ഷനിൽ പണി കഴിപ്പിച്ച ബസ് വെയിറ്റിങ്ങ് ഷെൽട്ടർ ഉൽഘാടനം ചെയ്യപ്പെട്ടത്.വിമുക്ത ഭടനായ അദ്ദേഹത്തിന്റെ മകൻ കെ.കെ.അശോക
നാണ് പൊതു ആവശ്യത്തിനു വേണ്ടിയുള്ള ഷെൽട്ടർ സ്വന്തം ചെലവിൽ പണി കഴിപ്പിച്ചത്.പി.ബാലൻ മുണ്ടോട്ട് അധ്യക്ഷത വഹിച്ച ഉദ്ഘാടന
ചടങ്ങിൽ ഒ.യം.ദിവാക
രൻ അനുസ്മരണ ഭാഷണം നടത്തി.
പി.ദാമോദരൻ സ്വാഗതം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: