നഴ്സറി നിർമാണത്തിനായി വിത്ത് വിതരണം ചെയ്തു

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ നഴ്സറി നിർമാണത്തിനായി വിത്ത് വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിൽ നടാൻ ആവശ്യമായ വൃക്ഷത്തൈകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ആർ വസന്തൻ, തലശ്ശേരി ബി ഡി ഒ കെ അഭിഷേക്, തലശ്ശേരി ജോയിന്റ് ബി ഡി ഒ എം സന്തോഷ് കുമാർ, ബ്ലോക്ക് അക്രഡിറ്റഡ് എഞ്ചിനീയർ കെ പി ധ്യാന ബാബു, എരഞ്ഞോളി പഞ്ചായത്ത് അക്രഡിറ്റഡ് എഞ്ചിനീയർ എ വിന്യ തുടങ്ങിയവർ സംബന്ധിച്ചു. കുണ്ടൂർ മലയിലെ തരിശുഭൂമി കൃഷിയോഗ്യമാക്കിയാണ് തേക്ക്, രക്തചന്ദനം, സീതപ്പഴം തുടങ്ങിയ മരങ്ങൾ നട്ടുവളർത്തി ഏരഞ്ഞോളി പഞ്ചായത്ത് നഴ്സറി നിർമ്മിക്കുന്നത്.