സമാധാന സന്ദേശ യാത്ര:ഫെബ്രുവരി 20 ന്

കണ്ണൂർ :കണ്ണൂർ ഡിസിസിയുടെ ആഭിമുഖ്യത്തിൽ തോട്ടട ബോബാക്രമണത്തിന്റെയും കണ്ണൂർ സിറ്റിയിലെ ലഹരി മാഫിയ ആയിക്കരയിൽ നടത്തിയ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിൽ, പോലീസ് നിഷ്ക്രിയത്വത്തിനെതിരെയും ,സി പി എം ബോംബ് വ്യവസായത്തിനെതിരെയും ഫെബ്രവരി 20ന് (ഞായറാഴ്ച്ച) വൈകുന്നേരം 3:30 ന് തോട്ടടയിൽ നിന്ന് കണ്ണൂർ സിറ്റിയിലേക് നടക്കുന്ന പദയാത്ര വിജയപ്പിക്കുന്നതിനായി കണ്ണൂർ, അഴീക്കോട്, ധർമ്മടം നിയോജക മണ്ഡലത്തിലെ നേതാക്കന്മാരുടെ സംയുക്ത യോഗം DCC പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉൽഘാടനം ചെയ്തു. യോഗത്തിൽ സതീശൻ പാച്ചേനി മുഖ്യ പ്രഭാഷണം നടത്തി വിവി പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു കെ.പ്രമോദ്, കെ.സി മുഹമ്മദ് ഫൈസൽ, പി. മാധവൻ മാസ്റ്റർ,എൻ പി ശ്രീധരൻ, രാജീവൻ എളയാവൂർ, കെ ബാലകൃഷ്ണൻ മാസ്റ്റർ, ടി.ജയകൃഷ്ണൻ, സി.ടി ഗിരിജ തുടങ്ങിയവർ സംബന്ധിച്ചു.ജാഥയുടെ സമാപന സമ്മേളനം കണ്ണൂർ സിറ്റിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്‌ഘാടനം ചെയ്യും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: