ഭക്തിയുടെ മറവിൽ ലൈംഗീക പീഡനം; പ്രതിക്ക് 17 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും

കാസറഗോഡ്:ഭക്തിയുടെ മറവിൽ ലൈംഗീക പീഡനം, യുവതിയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപപിഴയും കോടതി ശിക്ഷ വിധിച്ചു.പാസ്റ്റർ ആയിരുന്ന ചിറ്റാരിക്കാൽഭീമനടി കാലിക്കടവ് സ്വദേശി കല്ലാനിക്കാട്ട് ജെയിംസ്മാത്യു എന്ന സണ്ണി യെ(49)യാണ് കാസറഗോഡ് ജില്ലാ സെഷൻസ് ജഡ്ജ് (ഒന്ന്) എ.വി.ഉണ്ണികൃഷ്ണൻ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവും വിധിച്ചു. 2014 മാർച്ച് 18 നും അതിനു
ശേഷം പല പ്രാവശ്യം പ്രതിയുടെ വീട്ടിലും പരാതിക്കാരിയുടെ വീട്ടിൽ വെച്ചും പ്രാർത്ഥിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിപാസ്റ്റർ ലൈംഗീക കമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയിൽചിറ്റാരിക്കാൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം പൂർത്തിയാക്കി അന്നത്തെ വെള്ളരിക്കുണ്ട് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടറായിരുന്ന ടി.പി.സുമേഷ് ആയിരുന്നു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി അഭിഭാഷകൻ പി.രാഘവൻ ഹാജരായി.