110 ലിറ്റർ വാഷുമായി യുവാവ് യുവാവ് അറസ്റ്റിൽ

ആലക്കോട് :വാറ്റു കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 110 ലിറ്റർ വാഷുമായി യുവാവിനെ അറസ്റ്റു ചെയ്തു.ഉദയഗിരി പൂവംചാൽ തോണ്ടിക്കുഴി സ്വദേശി ഷാഫി മാമ്മൻ എന്നു വിളിക്കുന്ന പി.സി.മനോജിനെ (43)യാണ്
റെയ്ഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച് ഷെഫീഖും സംഘവും അറസ്റ്റു ചെയ്തത്.. പൂവംചാൽ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാജചാരായം ഒഴുകാൻ സാധ്യതയുണ്ടെന്ന പരാതിയിൽ പൂവംച്ചാൽ, തോണ്ടിക്കുഴി, മാവും തട്ട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പൂവംചാൽ – തോണ്ടിക്കുഴിയിൽ വെച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. റെയ്ഡിൽപ്രിവന്റീവ് ഓഫീസർമാരായ പി.ആർ. സജീവ്, കെ. അഹമ്മദ്, ഗ്രേഡ് പ്രിവന്റീവ് ഒഫീസർമാരായ സാജൻ കെ.കെ, ടി.ആർ. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.മധു, എം.സുരേന്ദ്രൻ , പി.കെ.രാജീവ്, സി.കെ.ഷിബു ഡ്രൈവർ ജോജൻ
എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: