പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ആലക്കോട് :പ്രായപൂർത്തിയാകാത്തപെൺകുട്ടികളെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ആലക്കോട് തടിക്കടവ് സ്വദേശി വെട്ട് കല്ല് മുറിയിൽ വീട്ടിൽ റാഫി (19) യെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാർ അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16ഉം14 ഉം വയസ്സുള്ള സഹോദരിമാരെയുവാവ് സൗഹൃദം നടിച്ച് ഇക്കഴിഞ്ഞ 14 ന് തട്ടികൊണ്ടു പോകുകയായിരുന്നു. വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിലെത്താത്തതിനെതുടർന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടികളെയും യുവാവിനെയും കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കോഴിക്കോട്ടെ ലോഡ്ജിൽ വെച്ച് പിടികൂടിയത്.തുടർന്ന് സ്റ്റേഷനിലെത്തിച്ച സഹോദരിമാരിൽ നിന്നും മൊഴിയെടുത്ത പോലീസ് തട്ടികൊണ്ടു പോകലിനും പോക്സോ നിയമപ്രകാരവും കേസെടുത്ത് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു