വിവാഹ വാഗ്ദാനം നൽകി വിദേശത്തെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച് 5 ലക്ഷം തട്ടിയെടുത്ത യുവാവിനെതിരെ ലുക്ഔട്ട് നോട്ടീസ്

പെരിങ്ങോം: വിദേശത്ത് ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത ശേഷം നാട്ടിലേക്ക് മുങ്ങിയ യുവാവിനെതിരെ കേസെടുത്തതോടെ വീണ്ടും ഗൾഫിലേക്ക് കടന്നു പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. .കോറോംആലക്കാട് സ്വദേശി മാവില പുതിയ വീട്ടിൽ രജീഷി(32)ൻ്റെ പേരിലാണ് കേസന്വേഷണ ചുമതലയുള്ള പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ പി.സുഭാഷ് ലുക്ക് ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.ദുബായിൽ രജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരിയായ തിരുവനന്തപുരം വിതുര സ്വദേശിനിയായ 38കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച്പണംതട്ടി യെടുത്തത് മുങ്ങിയത്. വിവാഹ വാഗ്ദാനത്തെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ഡിസമ്പർ 31 വരെ
യുവതിയുടെ ഷാർജയിലെ ഫ്ലാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പണം കൈക്കലാക്കിയതോടെ യുവാവ് ഗൾഫിൽ നിന്നും നാട്ടിലേക്ക് മുങ്ങിയതായി പയ്യന്നൂർ ഡിവൈ.എസ്.പി.ക്ക് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഡിവൈഎസ്.പിയുടെ നിർദേശത്തെ തുടർന്ന് പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അതേ സമയം പീഡനത്തിനിരയായ യുവതി ആലക്കാട്ടെ വീട്ടിലെത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ28 ന് പോലീസ്കേസെടുത്തവിവരം അറിഞ്ഞതോടെ യുവാവ് 30 ന് വിദേശത്തേക്ക് കടന്നിരുന്നു. തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി എയർപോർട്ട് അധികൃതർക്കും എമിഗ്രേഷൻ അധികൃതർക്കും കൈമാറുകയായിരുന്നു.