എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ലോഡ്ജിൽ രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ് നടത്തിയ പോലീസ് സംഘംമാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി.ചെറുവത്തൂർ മടക്കര അങ്ങാടിയിലെ മടപ്പുരം ഹൗസിൽ സിദ്ധിഖിനെ (40)യാണ് ഹൊസ്ദുർഗ് ഇൻപെക്ടർ കെ.പി.ഷൈനിൻ്റെ നേതൃത്വത്തിൽ എസ്.ഐ. സുവർണ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്, സി.പി.ഒ.ഷബ്ജു എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്ന് രാവിലെ പുതിയ കോട്ടക്ക് സമീപം സൂര്യവംശി ലോഡ്ജിൽ നിന്നാണ് ലഹരി മരുന്നായ എം.ഡി.എം.എ.യുമായി പ്രതി പോലീസ്പിടിയിലായത്..