കടമ്പൂർ സ്കൂൾ അനധികൃത ഫീസ് വാങ്ങല്‍ : വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു

കണ്ണൂർ: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ കടമ്പൂർ എച് എസ് എസ് ലെ വിദ്യാത്ഥികളിൽ നിന്നും മാനേജ്മെന്റ് അന്യായമായ ഫീസ് ഈടാക്കിയതിനെതിരെയും , അനധികൃത പണം പിരിച്ചെടുത്ത് അഴിമതി നടത്താൻ ശ്രമിച്ചതിനെതിരെയും ബാലവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണുർ ജില്ലാ പ്രസിഡന്റ ലുബൈബ് ബഷീർ നൽകിയ ഹരജിയിലാണ് നടപടി. ഹരജിയിൽ സമർപിച്ച പരാതിയുടെ വിശദാന്വേഷണത്തിനും സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി സ്വീകരിക്കാനും ആവശ്യപെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ,അഭ്യന്തര വകുപ് സെക്രട്ടറി, വിജിലൻസ് & ആന്റി കറപ്ഷൻ ഡയറക്ടർ എന്നിവരോടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കേരള സംസ്ഥാന ബാലവകാശ സംരഷണകമീഷൻ സംസ്ഥാന ചെയർ പേഴ്സൺ ശ്രീ.കെ വി മനോജ് കുമാർ, മെമ്പർ ഫാ. ഫിലി പ്പ് പരക്കാട്ട് പിവി എന്നിവരുടെ അന്വേഷണത്തിലാണ് നടപടി. ഇവരുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിന്റെ വിശദ വിവരങ്ങൾ അടങ്ങിയ റിപോർട്ട് ഉൾപടെ ബാലവകാശ നിയമത്തിലെ 15, 31 വകുപ് പ്രകാരമുള്ള സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് ശുപാർശയോടെയാണ് വിജിലൻസ് ഉൾപടെയുള വിവിധ വകുപുകൾക്ക് അന്വേഷണം കൈമാറിയത്.

കേരള സംസ്ഥാന ബാലവകാശ നിയമം ചട്ടം 45 പ്രകാരം 90 ദിവസത്തിനകം വിദ്യാഭ്യാസ വകുപ് ഡയറക്ടർ, അഭ്യന്തര വകുപ് സെക്രട്ടറി, വിജിലൻസ് & ആന്റി കറപ്ഷൻ ഡയറക്ടർ എന്നിവരോട് അന്വേഷണം പൂർത്തിയാക്കി റിപോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: