പെൺകുട്ടികൾക്കുളള പരിശീലനം തുടങ്ങി

കണ്ണൂർ: സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി തുടങ്ങി. ഏഴുമുതൽ 12 വരെ ക്ലാസിലെ പെൺകുട്ടികൾക്കാണ് പരിശീലനം. ഇതിന്റെ ഭാഗമായി നടന്ന കരാട്ടെ പരിശീലനം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.
ബി.പി.സി. കെ.സി.സുധീർ പദ്ധതി വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ ്ഫൈസൽ അധ്യക്ഷതവഹിച്ചു. കണ്ണൂർ ടൗൺ എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പി.ശ്രീജ, വാർഡ് കൗൺസിലർ ജയസൂര്യൻ, പ്രഥമാധ്യാപകൻ പ്രമോദ്, ഹാഷ് ഹാഷ് എന്നിവർ സംസാരിച്ചു. 35 കുട്ടികളാണ് പരിശീലനം നടത്തുന്നത്. നൗഫൽ ഗുരിക്കളാണ് പരിശീലകൻ.